ഇടം പദ്ധതി: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി യു.എന്‍.എ.ഐ പ്രതിനിധി ചര്‍ച്ച നടത്തി
കൊല്ലം: കുണ്ടറ മണ്ഡല വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവിഷ്‌കരിച്ച ഇടം പദ്ധതിയില്‍ അക്കാദമിക് രംഗത്ത് നിന്നുള്ള സാങ്കേതികവും പ്രായോഗികവുമായ സഹകരണത്തിന്റെ സാധ്യത സംബന്ധിച്ച പഠനത്തിന് യു.എന്‍ പ്രതിനിധി സജി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി വികസന വിഷയങ്ങളെക്കുറിച്ച് സംഘം ചര്‍ച്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം, തൊഴില്‍ പരിശീലനം തുടങ്ങിയ മേഖലകളില്‍ യു.എന്‍.എ.ഐ (യു.എന്‍ അക്കാദമിക് ഇംപ്ക്ട്) നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണ മേഖലയില്‍ മികവുറ്റതും ചെലവു കുറഞ്ഞതുമായ മാതൃകകളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഇടപെടലിലൂടെ ഇടം പദ്ധതിയെ ജനകീയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ 34 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യു.എന്‍.എ.ഐ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി സജി തോമസ് പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവസരമൊരുക്കുന്നതിലൂടെ വിദ്യാര്‍ഥികളെ മികച്ച പൗരന്മാരാക്കി പരിവര്‍ത്തനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് വികസനമെത്തിക്കുന്നതിന് ഇടം പദ്ധതി സഹായകമാണെന്നും അതിനായി യു.എന്‍.എ.ഐയുടെ സഹകരണമുണ്ടാകുമെന്നും പ്രതിനിധികള്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."