ഗോസാമിക്ക് പണികിട്ടിത്തുടങ്ങി: വ്യാജപ്രചരണം നടത്തി അവഹേളിച്ചതിന് മാപ്പെഴുതി കാണിക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും അവഹേളനവും തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്ന, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ചാനലിനെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി (എന്‍.ബി.എസ്.എ) രംഗത്ത്.
ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ റാലിക്കെതിരെയാണ് അവഹേളനപരമായ രീതിയില്‍ റിപ്പബ്ലിക്ക് ടി.വി റിപ്പോര്‍ട്ടിങ് ചെയ്തത്. എ സിങ്, പ്രതിഷ്ഠാ സിങ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
പൊളിഞ്ഞ റാലിയാണെന്ന ഹാഷ്ടാഗോടെ അര്‍ണാബ് ഗോസാമി പിന്നീട് ചര്‍ച്ച നടത്തുകയും പരസ്യമായി ചീത്തവിളിക്കുകയും ചെയ്തു.
ചര്‍ച്ചയ്ക്കിടയില്‍ ചിലരെ സ്‌ക്രീനില്‍ വട്ടമിട്ട് കാണിച്ചുകൊണ്ട് അവര്‍ ദേശദ്രോഹികളും ഗുണ്ടകളും വഷളന്മാരുമാണെന്ന്് അര്‍ണാബ് ഗോസാമി ആരോപിച്ചു. ഗുണ്ട, കോമാളി, ലൈംഗിക വൈകൃതമുള്ളയാള്‍, കഴുതപ്പുലി, ഇന്ത്യാ വിരുദ്ധന്‍ എന്നിങ്ങനെ നിരവധി അധിക്ഷേപ വാക്കുകളാണ് അര്‍ണബ് ഉപയോഗിച്ചത്. പരാതി പരിശോധിച്ചതിന് ശേഷം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ അര്‍ണബ് ഗോസാമിയുടെ നടപടി സംപ്രേഷണ നിബന്ധനകളുടെ ലംഘനമാണെന്ന് എന്‍.ബി.എസ്.എ വിലയിരുത്തി.
ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍.ബി.എസ്.എ പറഞ്ഞു. സെപ്റ്റംബര്‍ ഏഴാം തീയതി 9 മണി വാര്‍ത്തയ്ക്ക് മുന്നോടിയായി ക്ഷമാപണം എഴുതി കാണിക്കണമെന്നാണ് നിര്‍ദേശം. അത് ചെയ്തില്ലെങ്കില്‍ 14-ാം തീയതി ഒമ്പത് മണി വാര്‍ത്തയ്ക്ക് മുന്നോടിയായി വോയ്‌സ് ഓവറായി ക്ഷമാപണം നടത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."