നീണ്ടകരയില്‍ സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന്
ചവറ: നീണ്ടകര പഞ്ചായത്തില്‍ ആരംഭിച്ച ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് സര്‍വകക്ഷി ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജനകീയ സമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ അഞ്ചാം വാര്‍ഡില്‍ പ്രസിഡന്റിന്റെ ഒത്താശയോട് കൂടി ഒരു വീട്ടില്‍ സ്ഥാപിച്ച ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന അവശ്യം ശക്തമാണ്. നീണ്ടകരപോലെ ജന സാന്ദ്രതയേറിയ ഒരു പ്രദേശത്ത് ബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനംമൂലം വളരേയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി തുടങ്ങിയ ഔട്ട് ലെറ്റില്‍ എത്തിച്ചേരണമെങ്കില്‍ ഹൈവേയില്‍ നിന്നും വിവിധ ഭാഗങ്ങളിലൂടെയുള്ള വിവിധ ഇടുങ്ങിയ ചെറിയ പഞ്ചായത്ത് റോഡിലൂടെയാണ് പോകേണ്ടത്.
രാത്രി- പകല്‍ ഭേദമന്യേ മദ്യം വാങ്ങാനും മറ്റും വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ വന്നു പോകുന്നുണ്ട്. ഇതുമൂലം റോഡുകള്‍ക്ക് ഇരുവശവും താമസിക്കുന്ന വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.
രണ്ട് ദിവസമായി നടക്കുന്ന ജനകീയ സമരത്തിന് പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല.
മദ്യശാല ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഭാഗത്ത് നിന്നു ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പഞ്ചായത്താഫിസ് ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ മുന്നില്‍ ജനങ്ങളെ മുന്‍നിറുത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേത്യത്തം നല്‍കുമെന്ന് സമരസമിതി ജനറല്‍കണ്‍വീനര്‍ ഭവാനയ്യത്ത് കൃഷ്ണകുമാര്‍ അറിയിച്ചു. എസ്.വിജയകുമാര്‍, സുഭാഷ് കുമാര്‍, ഹരി കൃഷ്ണന്‍, കൊല്ലം ശേഖര്‍, ജാക്‌സന്‍ നീണ്ടകര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."