ലൈഫ് മിഷന് ഫയലുകള്‍ വിജിലന്‍സ് കടത്തിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമാണോ വിജിലന്‍സിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ് നീളുന്നത്. അതു മുന്‍കൂട്ടിക്കണ്ടാണ് ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ് നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
രണ്ടുദിവസം മുന്‍പ് വരെ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഏജന്‍സികളുടെ സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."