തെളിവ് നശിപ്പിക്കാതെ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയത് കണക്കിലെടുത്തു ധാര്‍മികതയുണ്ടെങ്കില്‍ തെളിവ് നശിപ്പിക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അഴിമതി പുറത്തായതോടെ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച ലൈഫ് മിഷന് യോഗ മിനുട്സ് പോലും മുങ്ങുന്നത് ഗൗരവം അര്‍ഹിക്കുന്നതാണ്.
രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതി ഉന്നതാധികാര സമിതി അംഗമായ പ്രതിപക്ഷ നേതാവിന് പോലും രേഖ നല്‍കാതെ ഒളിച്ചു കളിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് സി.പി.എം ചാനലിലൂടെ വെളിപ്പെടുത്തുകയും ധനമന്ത്രി തോമസ് ഐസക് തത്സമയം ശരിവെക്കുകയും ചെയ്ത ഗുരുതര ആരോപണത്തെ കുറിച്ചാണ് സി.ബി.ഐ അന്വേഷണം.
മാധ്യമ ഉപദേഷ്ടാവ് തന്നെ തുറന്നു പറഞ്ഞു ആഴ്ചകളായിട്ടും ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി തയ്യാറല്ലായിരുന്നു. ഇപ്പോള്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നാരോപിക്കുന്നത് പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ്. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ട് എത്തിയ എന്‍.ഐ.എ
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുമ്പോള്‍ ലീഗ് വേട്ടയാടുന്നു എന്ന ദുരാരോപണം ഉന്നയിക്കുന്ന സി.പി.എം സി.ബി.ഐ കൂടി എത്തിയതോടെ തീര്‍ത്തും അങ്കലാപ്പിലായെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."