HOME
DETAILS
MAL
വണ്ടിച്ചെക്ക് കേസില്‍ തോട്ടം ഉടമ അറസ്റ്റിലായി
backup
May 06 2017 | 19:05 PM
രാജാക്കാട്: തോട്ടം വാങ്ങുന്നതിനായി കോടികളുടെ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ച ശാന്തന്‍പാറയിലെ വന്‍കിട തോട്ടംഉടമയെ കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ പഞ്ചായത്തില്‍ മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വന്‍കിട ഏലത്തോട്ടം വാങ്ങവെ 18 കോടി രൂപയ്ക്കുള്ള ചെക്ക് ഇയാള്‍ എറണാകുളം സ്വദേശിയായ ഉടമയ്ക്ക് നല്‍കിയിരുന്നു.
എന്നാല്‍ തുക അപര്യാപ്തമായതിനെത്തുടര്ന്ന് ചെക്കുകള്‍ ബാങ്കില്‍ നിന്നും മടങ്ങി. തുടര്‍ന്ന് മുന്‍ ഉടമ സമര്‍പ്പിച്ച പരാതിയിന്മേല് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."