HOME
DETAILS

പരിസ്ഥിതി സംവേദക മേഖല: നാളെ ഉന്നതതല യോഗം

  
backup
September 27 2020 | 02:09 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b5%87%e0%b4%a6%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%a8%e0%b4%be


ജനവാസ കേന്ദ്രങ്ങളെ ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്

തിരുവനന്തപുരം: വനപ്രദേശങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി സംവേദക മേഖലകള്‍(ബഫര്‍ സോണുകള്‍) സൃഷ്ടിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനുള്ള വനംവകുപ്പിന്റെ ഉന്നതതല യോഗം നാളെ നടക്കും. ഓരോ വനപ്രദേശത്തിനു ചുറ്റും പത്ത് കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ പരിസ്ഥിതി സംവേദക മേഖലകള്‍ സൃഷ്ടിക്കണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തില്‍ വനപ്രദേശങ്ങള്‍ക്കു സമീപത്തായി ജനവാസ കേന്ദ്രങ്ങളും മറ്റുമുള്ള സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ദേശം നടപ്പാക്കാനാണ് ആലോചന.
നേരത്തേ മൂന്നു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ പരിസ്ഥിതി സംവേദക മേഖലകള്‍ സൃഷ്ടിക്കാമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തുവെങ്കിലും സര്‍ക്കാര്‍ അത് തള്ളി. തുടര്‍ന്നാണ് പരമാവധി ഒരു കിലോമീറ്റര്‍ വരെയെന്ന തീരുമാനത്തിലെത്തിയത്. ഇതിനായി സംസ്ഥാനത്ത് ആകെയുള്ള 23 വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്കായും വനംവകുപ്പ് പ്രത്യേക മാപ്പ് തയാറാക്കിയിരുന്നു. ഓരോ കേന്ദ്രത്തിനും ചുറ്റുമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയായിരുന്നു വെവ്വേറ മാപ്പ് തയാറാക്കിയത്. ഈ മാപ്പില്‍ ഇനിയും തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടോയെന്നത് നാളത്തെ യോഗം ചര്‍ച്ച ചെയ്യും. വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago