HOME
DETAILS

പകുതിയോളം പേരും ഓഫ്‌ലൈനില്‍

  
backup
September 27 2020 | 02:09 AM

%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%82-%e0%b4%93%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf

 


സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: വിക്ടേഴ്‌സ് ചാനലിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ പഠനത്തോട് പകുതിയിലേറെ വിദ്യാര്‍ഥികളും പുറംതിരിഞ്ഞു നില്‍ക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലേക്ക് മാറിയ പുതിയ അധ്യയനവര്‍ഷം നാലുമാസം പിന്നിടാനിരിക്കെ വിവിധ തലങ്ങളില്‍നിന്ന് സമാഹരിച്ച അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്.
ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങിയ സമയത്തുണ്ടായിരുന്ന ആവേശം ഇപ്പോഴില്ലെന്നാണ് പൊതുവായ അഭിപ്രായം. കുട്ടികളുടെ അകല്‍ച്ചയ്‌ക്കൊപ്പം ക്ലാസുകളുടെ അനുബന്ധ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നതില്‍ പകുതിയിലേറെ അധ്യാപകരും സജീവമല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തിപ്പോള്‍, വിക്ടേഴ്‌സ് ചാനലില്‍ വരുന്ന ക്ലാസ് സ്ഥിരമായി കാണുന്നത് 55 ശതമാനം കുട്ടികള്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. ബാക്കി 45 ശതമാനം പേരില്‍ ചിലര്‍ പിന്നീട് യൂട്യൂബിലോ ശനി, ഞായര്‍ ദിവസങ്ങളിലെ പുനഃസംപ്രേഷണമോ ആണ് കാണുന്നത്. ചിലര്‍ ഒന്നും കാണാത്ത സ്ഥിതിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്ലാസ് കഴിഞ്ഞ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരില്‍ ചിലര്‍ പേരിന് മാത്രം ഇടപെടുമ്പോള്‍ മറ്റു ചിലര്‍ അമിതഭാരം കുട്ടികള്‍ക്കുമേല്‍ ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്. രണ്ടും കുട്ടികളെ പഠനത്തില്‍ നിന്ന് പിറകോട്ടടുപ്പിക്കാനേ കാരണമാകൂവെന്നിരിക്കെ ശാസ്ത്രീയമല്ലാത്ത പഠനരീതി അവലംബിക്കുന്ന അധ്യാപകരുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അധ്യയനവര്‍ഷത്തിന്റെ മൂന്നിലൊന്ന് പിന്നിടുമ്പോഴും സിലബസിന്റെ 20 ശതമാനംപോലും തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സക്രിയമല്ലെന്ന ആക്ഷേപവും ഉയരുന്നത്. പ്രതിസന്ധി മറികടക്കാന്‍ വിദ്യാലയങ്ങള്‍ തുറക്കും മുന്‍പുതന്നെ അധ്യാപകരെ സ്‌കൂളുകളിലെത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ചാനലില്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ ആ ദിവസം തന്നെ ഇടപെടുന്ന രീതിയാണ് ഇതിലൂടെ ആലോചിക്കുന്നത്.
അധ്യാപകരുടെ സഹായത്താല്‍ വിദ്യാലയങ്ങളിലെ സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള നീക്കവും പരിഗണനയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago