HOME
DETAILS
MAL
വെള്ളത്തിനായി മണിക്കൂറുകളുടെ കാത്തിരിപ്പ്
backup
May 14 2019 | 22:05 PM
ഗഡക് : സംസ്ഥാനത്തെ ഗഡക് ജില്ലയിലെ കുന്ദ്രല്ലി ഗ്രാമവാസികള്‍ക്ക് ഇപ്പോഴത്തെ ജോലി വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കല്‍ എന്നതാണ്. ദിവസവും ആറ് മണിക്കൂറാണ് ഇവര്‍ വെള്ളത്തിനായി കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാട്ടര്‍ ടാങ്കിന് മുന്പില് പുലര്‍ച്ചെ കാത്തു നില്ക്കുന്ന ഇവര്‍ ആറ് മണിക്കൂര്‍ കാത്തിരിപ്പിനൊടുവിലാണ് വെള്ളം ശേഖരിച്ച് മടങ്ങുന്നത്. ഗ്രാമത്തില്‍ 2400 പേരാണ് ഉള്ളത്. ഇവരില്‍ സ്ത്രീകള്‍ പുലര്‍ച്ചെ തന്നെ വെള്ളത്തിനായി വാട്ടര്‍ ടാങ്കിന് മുന്പില് വരിനില്‍ക്കാന്‍ എത്തും. ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും കാത്തിരുന്നാല്‍ മാത്രമെ വെള്ളം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇടതടവില്ലാതെ വെള്ളം ലഭ്യമാക്കുമെന്ന് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവര്‍ക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും അതൊന്നും ഇതുവരെ നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."