ബി.ജെ.പി കൗണ്‍സിലര്‍ക്ക് 'മദ്യ'വിഷയത്തില്‍ രണ്ടു നിലപാട്
തൊടുപുഴ: കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യശാലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ബി.ജെ.പി കൗണ്‍സിലര്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലയ്ക്ക് പിന്തുണയുമായെത്തിയത് കൗതുകമായി. മുനിസിപ്പല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന 23-ാം വാര്‍ഡിലെ കൗണ്‍സിലര്‍ രേണുക രാജശേഖരനാണ് ഒരേ വിഷയത്തില്‍ രണ്ട് നിലപാടുമായി രംഗത്തെത്തിയത്.
ബിവറേജസ് കോര്‍പറേഷന്‍ വെങ്ങല്ലൂര്‍- മങ്ങാട്ടുകവല ബൈപാസ് റോഡില്‍ ആരംഭിച്ച ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന അടിയന്തര കൗണ്‍സിലിലെ അജണ്ട ചര്‍ച്ച ചെയ്യുമ്പോഴാണ് മുന്‍പ് മദ്യശാലകള്‍ക്കെതിരെ സ്വീകരിച്ച നിലപാടില്‍ നിന്നും രേണുക തെന്നിമാറിയത്.
ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണിലെ താല്‍ക്കാലിക ജീവനക്കാരിയാണ് രേണുക. ഏതാനും നാള്‍ മുന്‍പ് കാഞ്ഞിരമറ്റം റോഡില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാല തുടങ്ങുന്നതിനെതിരെ രേണുകയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. തുടര്‍ന്ന് സ്ഥാപനം തുടങ്ങാനുള്ള നീക്കവും ഉപേക്ഷിച്ചു.എന്നാല്‍, ഇപ്പോള്‍ ഷോപ്പിന് ലൈസന്‍സ് നല്‍കണമെന്ന ബിവറേജസ് അധികൃതരുടെ അപേക്ഷയെ തൊഴിലെടുക്കുന്ന സ്ഥാപനമെന്ന നിലയില്‍ അനുകൂലിക്കുകയല്ലാതെ കൗണ്‍സിലര്‍ക്ക് തരമില്ലായിരുന്നു.
ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തിന്റെ തീരുമാനം. എന്നാല്‍, ഇത് ലംഘിച്ചാണ് രേണുക രാജശേഖരന്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."