മഹാരാഷ്ട്ര സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ ബോംബെ ഹൈക്കോടതി
മുംബൈ: കടുത്ത വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. വരള്‍ച്ച സംസ്ഥാനത്ത് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് ജനങ്ങളെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ സഞ്ജയ് ലേഖ് പാട്ടില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, എന്‍.ജെ ജമാധര്‍ എന്നിവരടങ്ങിയ അവധികാല ബെഞ്ച് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.
വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ പ്രത്യേക നടപടികള്‍ക്ക് രൂപം നല്‍കിയിരുന്നു. ദുരന്തനിവാരണ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഈ വര്‍ഷം ഇത്തരമൊരു നടപടിയുണ്ടാകാത്തതും സംസ്ഥാനം കൊടുംവരള്‍ച്ചയില്‍ ദുരന്തമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ഹരജി ഹൈക്കോടതിക്ക് മുന്‍പാകെ എത്തിയത്. വിവിധ ഡാമുകളിലെ ഇപ്പോഴത്തെ അവസ്ഥ, വിദര്‍ഭ, മറാത്താവാഡ എന്നീ മേഖലകളിലുള്ള പ്രതിസന്ധി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച രേഖകള്‍ സഹിതമാണ് ഇയാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."