ഐഡ-പാമ്പാടി റോഡിന്റെ നവീകരണം അവസാനഘട്ടത്തില്‍
കോട്ടയം: ദേശീയ പാത 183 ല്‍ ഉള്‍പ്പെട്ട കോട്ടയം ഐഡ ജംഗഷന്‍ മുതല്‍ പാമ്പാടി വരെയുള്ള റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം അവസാനഘട്ടത്തില്‍. കേന്ദ്രപദ്ധതിയില്‍ നിന്നും 12 കോടി രൂപയാണ് ഈ റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയുമായും കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവെ മന്ത്രാലയവുമായും ജോസ് കെ.മാണി ചര്‍ച്ച നടത്തിയിരുന്നു.
ഐഡ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് കോട്ടയം ഗാന്ധിസ്‌ക്വയര്‍ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ കഞ്ഞിക്കുഴി കളത്തിപ്പടി വടവാതൂര്‍ മണര്‍കാട് പാമ്പാടി വരെ യുള്ള റോഡിന്റ നവീകരണമാണ് ബി.എം ആന്‍ഡ് ബി.സി രീതിയില്‍ പൂര്‍ത്തിയാകുന്നത്. പാമ്പാടി മുതല്‍ കളത്തിപ്പടിവരെയുള്ള ഭാഗത്തിന്റെയും ജനറല്‍ ഹോസ്പിറ്റല്‍ മുതല്‍ ഐഡ വരെയുള്ള ഭാഗത്തെയും മുഴുവന്‍ ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. കളത്തിപ്പടിക്കും ഹോസ്പിറ്റല്‍ ജങ്ഷനും ഇടയിലുള്ള ഭാഗത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകും. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രാഫിക് സിഗ്‌നലുകളും സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിങ്ങും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."