ഇന്ത്യയോടുള്ള യു.എസ് ബന്ധം അവഗണനയോടെയെന്ന് മുന്‍ നയതന്ത്രജ്ഞന്
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന് ഇന്ത്യയോടുള്ള സമീപനം അവഗണനയോടെയാണെന്ന് യു.എസ് മുന്‍ അംബാസഡര്‍. ഇരു രാജ്യങ്ങള്‍ക്കും മികച്ച ഭാവിയുണ്ടെങ്കിലും യു.എസ് അവഗണനാ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ഇന്ത്യയിലെ യു.എസ് മുന്‍ അംബാസഡര്‍ കൂടിയായ ടിം റിയോമര് പറഞ്ഞു. ഫോറിന് പോളിസി മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-യു.എസ് പ്രതിനിധികള്‍ക്കിടയിലെ സുപ്രധാന ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ടിം റിയോമറിന്റെ പ്രസ്താവന. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കൂടിക്കാഴ്ച നേരത്തെ രണ്ടുതവണ മാറ്റിവച്ചിരുന്നു. ജൂണ്‍ ആറിന് വാഷിങ്ടണില്‍ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച ജൂണ്‍ 27 ലേക്ക് മാറ്റി.
എന്നാല്‍, ഒഴിവാക്കാനാവാത്ത കാരണം ചൂണ്ടിക്കാണിച്ച് ചര്‍ച്ച ഇന്നത്തേക്ക് യു.എസ് നീട്ടിവയ്ക്കുകയായിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മ സീതാറാം എന്നിവരുമായാണ് ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."