HOME
DETAILS
MAL
സിറിയന്‍ പുനരുദ്ധാരണം: സഊദി സഹായത്തിന് മന്ത്രിസഭാ അംഗീകാരം
backup
September 05 2018 | 19:09 PM
റിയാദ്: സിറിയയില്‍ പുനരുദ്ധാരണത്തിന് നൂറു മില്ല്യണ്‍ ഡോളര്‍ നല്‍കാനുള്ള തീരുമാനത്തിന് സഊദി മന്ത്രിസഭ അംഗീകാരം നല്കി. ഐ.എസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സിറിയക്ക് സഊദി നല്കുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കഴിഞ്ഞ ദിവസം ജിദ്ദയിലെ അല്‍ സലാമ രാജകൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേര്‍ന്നത്. ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ ജീവിതം സാധാരണനിലയിലാക്കുകയാണ് ലക്ഷ്യം.
ഹാജിമാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ സുരക്ഷിതമായും ആശ്വാസത്തോടെയും നിര്‍വഹിക്കാന്‍ സാധിച്ചതിലും ഒപ്പം ഇതിനായി പ്രയത്നിച്ച രാജകുമാരന്മാരെയും മന്ത്രിമാരേയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനേയും അംഗങ്ങളേയും സഊദി ഭരണാധികാരി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."