ഉപഭോക്താതാക്കളെ വഞ്ചിച്ചു; ഖത്തറിലെ പ്രമുഖ ഇന്ഷൂറന്സു കമ്പനിക്ക് 7.28 ലക്ഷം റിയാല്‍ പിഴ
ദോഹ: ഖത്തറിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി 7,28,000 റിയാല്‍ പിഴ ചുമത്തി. തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തയതിനെ തുടര്‍ന്ന് തകാഫുല്‍ ഇന്റര്‍നാഷനല്‍ കമ്പനിക്ക് എതിരേയാണ് നടപടി സ്വീകരിച്ചത്.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തകാഫുല്‍. കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നല്കി റഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ കമ്പനി ലംഘിച്ചതായി കണ്ടെത്തി. ഉപഭോക്താക്കളോട് നീതിപൂര്‍വ്വകമായി പെരുമാറുന്നതില്‍ പരാജയപ്പെട്ടു, റഗുലേറ്ററി അതോറിറ്റിയുമായി സുതാര്യമായും സഹകരണ സ്വഭാവത്തിലും ഇടപെട്ടില്ല തുടങ്ങിയ കുറ്റങ്ങളാണ് കമ്പനിക്കെതിരേ കണ്ടെത്തിയിരിക്കുന്നത്.
ക്യുഎഫ്സി നിയമപ്രകാരം 2005ല്‍ രൂപീകരിച്ച സ്വതന്ത്ര റഗുലേറ്ററി സംവിധാനമാണ് ക്യുഎഫ്സി റഗുലേറ്ററി അതോറിറ്റി. ക്യുഎഫ്സിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സേവനങ്ങള്‍ നല്കുന്ന കമ്പനികളെ റെഗുലേറ്റ് ചെയ്യുന്ന സംവിധാനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."