HOME
DETAILS
MAL
അപകടക്കെണിയൊരുക്കി ബസ് കാത്തിരുപ്പ് കേന്ദ്രം
backup
May 06 2017 | 19:05 PM
നെട്ടൂര്‍: ദേശീയപാതയില്‍ നെട്ടൂരിലെ അരൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്ത് നില്‍പ്പ് കേന്ദ്രം അപകടത്തിന് കാരണമാകുന്നു. ദേശീയപാതക്ക് സമാന്തരമായുള്ള സര്‍വീസ് റോഡിന് സമീപമാണ് ബസ് കാത്ത് നില്‍പ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇത് മൂലം ഇവിടെ നില്‍ക്കുന്നവര്‍ക്ക് ബസ്സില്‍ കയറുന്നതിന് സര്‍വ്വീസ് റോഡ് മുറിച്ച് കടക്കേണ്ട അവസ്ഥയാണ്. ബസ്സില്‍ നിന്ന് ഇറങ്ങുന്നവരുടെയും അവസ്ഥ ഇത് തന്നെ. ബസ്സില്‍ കയറുന്നതിനുള്ള തിരക്കിനിടയില്‍ സര്‍വ്വീസ് റോഡിലൂടെ വരുന്ന വാഹനം തട്ടി അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്. 'നന്മ അണ്ടര്‍ പാസ്'തുറന്നതോടെ സര്‍വീസ് റോഡ് വഴി വാഹനത്തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ച ബസ് കാത്ത് നില്‍പ്പ് കേന്ദ്രം ഉപകാരത്തിലേറെ അപകട കേന്ദ്രമായി മാറുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."