ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍
കാക്കനാട്: ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് തേനി വഴി ഇരുതലമൂരിയെ തൃപ്പൂണിത്തുറയില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശികളായ ആന്റെണി(41), ജോബി(36), വാസു(68) എന്നിവരാണ് പിടിയിലായത്. വന്യജീവസംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ നാലില്‍പ്പെടുന്നവയാണിത്. വിദേശ രാജ്യങ്ങളില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന ഇരുതലമൂരിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുയരുന്നതിനിടയിലാണ് സംഘം പിടിയിലായത്. എറണാകുളത്തെത്തിച്ച മലേഷ്യയിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
വന്യജീവസംരക്ഷണ നിയമ പ്രകാരം ഷെഡ്യൂല്‍ നാലില്‍പ്പെടുന്നവയാണിത്. തൃപ്പൂണിത്തുറ സ്വദേശിക്ക് എത്തിച്ച് കൊടുത്ത് വിദേശത്തേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് കൊച്ചിയിലെത്തിച്ചതെന്ന് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പറഞ്ഞു. വിദേശത്തും സ്വദേശത്തുമായി നിലനില്‍ക്കുന്ന അന്തവിശ്വാസങ്ങള്‍ മുതലാക്കിയാണ് ഇരുതല മൂരിയെ വില്‍പ്പന നടത്തി വന്‍ തുക തട്ടിയെടുക്കുന്ന സംഘമാണ് പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ ബാഗിലാക്കിയാണ് ഇരുതല മൂരിയെ എത്തിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള എസ്.പി.സി.എ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രഡിഡന്റ് ആശ സനിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. എസ്.പി.സി.എ ജില്ല ഇന്‍സ്‌പെക്ടര്‍ ടി.എം സജിത്, വൈഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മതിവാനന്‍, ഇന്‍സ്‌പെക്ടര്‍ വി.എസ്.സജീഷ്, ടി.എസ്.സുനി, എസ്.പി.സി.എ അസിസ്റ്റന്‍ഡ്് കെ.ബി.ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."