പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണം: മന്ത്രി
തൃശൂര്‍: കേരളത്തിലെ മതനിരപേക്ഷതയും സംസ്ക്കാരവും നഷ്ടപ്പെടാതിരിക്കാന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
കാള്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച് സ്കൂളുകളുടെ നവതിയാഘോഷം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികക്ഷേമ പദ്ധതികള്‍ നിലനില്ക്കണമെങ്കില് മതനിരപേക്ഷ വിദ്യാഭ്യാസം ആവശ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസം എന്ന തലത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മാറ്റാന്‍ പോകുകയാണെന്നും അതിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കാള്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച് സ്കൂള്‍ രക്ഷാധികാരി ഡോ. മാര്‍ അപ്പ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി. കാള്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച് സ്കൂളുകളുടെ നവതിയോടനുബന്ധിച്ച് ആരംഭംകുറിക്കുന്ന കാള്‍ഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഉദ്ഘാടനം മാര്‍ അപ്രേം നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡേവിഡ്.കെ.ജോണ്‍, ട്രസ്റ്റി ചെയര്മാന് എം.എ തോമസ്, ബിഷപ്പ് യോഹന്നാന് യോസേഫ് എപ്പിസ്കോപ്പ, പ്രിന്‍സിപ്പല്‍ ഡോ. അബി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."