തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ജനകീയ പദ്ധതികള്‍ ഗാന്ധിയുടെ സ്വപ്‌നസാക്ഷാത്കാരം: ഗവര്‍ണര്‍
നെടുമ്പാശ്ശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്ന് കേരള ഗവര്‍ണ്ണര്‍ റിട്ട.ചീഫ്ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാജ്യത്തെ ജനപ്രതിനിധികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗപരിമിതര്‍ക്കും സൗജന്യമായി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ അരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'കൈത്താങ്ങ്'്‌ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ അംഗപരിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇത് മാതൃകയാക്കി മറ്റ് പഞ്ചായത്തുകളും പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടുവരണം.ഈ പദ്ധതി ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യപരമായ വളര്‍ച്ചക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.അംഗപരിമിതരിലൂടെ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി സഹായം ലഭ്യമാകുന്നതിലൂടെ ഇവര്‍ കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സ്വീകാര്യതയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെയും പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ കെ.വി.തോമസ് എം.പി അധ്യക്ഷനായിരുന്നു. വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, വൈസ് പ്രസിഡന്റ് സീന സന്തോഷ്,ന്യു ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ മാനേജര്‍ ജോണ്‍ ഫിലിപ്പ്,എ.ഡി.എം എം.പി.ജോസ് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ 223 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.ഓരോ അംഗപരിമിതരുടെ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ഒരു വര്‍ഷം രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സ സൌജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.ഇപ്പോള്‍ ജനിക്കുന്ന കുട്ടി മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവരെയാണ് പദ്ധതിയില്‍ അംഗമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."