യൗവനം നിലനിര്‍ത്താന്‍ പുതിയ ബിസ്‌കറ്റുമായി മത്സ്യ ഗവേഷണ കേന്ദ്രം
മട്ടാഞ്ചേരി :കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി യൗവനം നിലനിറുത്താന്‍ വേണ്ടി പുതിയ ബിസ്‌ക്കറ്റ് വിപണിയിലെത്തിക്കുന്നു.
മത്സ്യങ്ങളുടെ തൊലിയില്‍ നിന്നെടുക്കുന്ന കൊളാജിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ബിസ്‌ക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ ചര്‍മ്മത്തിന് ചുളിവ് വീഴാതെ സംരക്ഷിക്കുവാന്‍ കൊളാജിന് കഴിയുമെന്ന് ഇവിടത്തെ ശാസ്ത്രജ്ഞര്‍ പറയുന്നു.കൊളാജിന്റെ മുഖ്യ ഉപയോഗം സന്ധികള്‍ക്കിടയിലെ ആര്‍ത്രെറ്റിസ് അസുഖം ഇല്ലാതാക്കാനാകുമെന്നതാണ് പ്രത്യേകത.
എലികളില്‍ നടത്തിയ പരിശോധനകളില്‍ വിജയം കണ്ടതോടെയാണ് കൊളാജിന്‍ അടങ്ങിയ ബിസ്‌ക്കറ്റ് വിപണന മേഖലയിലേക്ക് ഇറക്കുവാന്‍ സ്ഥാപനം തയ്യാറാകുന്നത്.കടല്‍ പായല്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ജൂസും വിപണിയില്‍ ഇറക്കുന്നുണ്ട്.
പ്രൊടീന്‍സും, മിനറല്‍ സൂം വിറ്റാമിനുമടങ്ങിയ ന്യൂട്രീഷ്യല്‍ പാനീയമെന്ന നിലയില്‍ മുന്തിരിചാറുമായി ചേര്‍ത്താണ് പാനീയം വിപണിയിലെത്തുന്നത്. മത്സ്യത്തിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഫിഷ് സൂപ്പ് പൗഡറാണ് മറ്റൊരു ഇനം. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുവാന്‍ ഈ സൂപ്പിന് കഴിയുമെന്ന് അരുണാചല്‍ പ്രദേശിലെ സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞതായി സിഫ്റ്റിലെ ന്യൂട്രീഷന്‍ ഡിവിഷന്‍ വകുപ്പ് മേധാവി ഡോ: സുശീല മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."