ഒടുവില്‍ രാജുവിന്റെ കുറ്റസമ്മതം; ജര്‍മന്‍ യാത്ര തെറ്റായിപ്പോയി!
തിരുവനന്തപുരം: പ്രളയ ദുരന്ത സമയത്തെ ജര്‍മന്‍ യാത്ര തെറ്റായിപ്പോയെന്നു മന്ത്രി കെ. രാജുവിന്റെ കുറ്റസമ്മതം. ഇന്നലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് മന്ത്രി കുറ്റസമ്മതം നടത്തിയത്. ജര്‍മന്‍ യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടെന്നും പാര്‍ട്ടിയുടെ അച്ചടക്ക നടപടി ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം പ്രളയത്തെ നേരിടുന്ന ഘട്ടത്തില്‍ മന്ത്രി വിദേശയാത്ര നടത്തിയതു പാര്‍ട്ടിക്ക് കളങ്കമായെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രിയുടേതു വകതിരിവില്ലാത്ത തീരുമാനമായിപ്പോയെന്നും പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പ്പിച്ചുവെന്നും മുന്നണിക്കുള്ളില്‍ നാണംകെട്ടുവെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
ഓഗസ്റ്റ് 16നു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മനിയിലേക്കു പോയത്. എന്നാല്‍ സംഭവം വിവാദമായതോടെ യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയായിരുന്നു. സംഭവത്തില്‍ മന്ത്രിയെ പരസ്യമായി ശാസിക്കാന്‍ സി.പി.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."