HOME
DETAILS
MAL
ചൈനീസ് കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച് 16 മരണം
backup
September 27 2020 | 16:09 PM
ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം.
അപകടവിവരമറിഞ്ഞതോടെ 75 അംഗ രക്ഷാസൈനികരും 30 ആരോഗ്യ പ്രവര്‍ത്തകരും ഖനിയിലെത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ഖനിയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൈനയില്‍ കല്‍ക്കരി ഖനികളില്‍ അപകടം പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."