കൂത്താട്ടുകുളം ഗവ.യു.പി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ ഒരു കോടിയുടെ സര്‍ക്കാര്‍ പദ്ധതി
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ഒരു കോടി രുപയുടെ വികസന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതിയായി.കുട്ടികളുടെ എണ്ണത്തിലും പാഠന മികവിലും ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ള വിദ്യാലയത്തിന്റെ ആധുനികവല്‍ക്കരണമെന്ന സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.കൂത്താട്ടുകുളം നഗരസഭയിലേയും, ഇലഞ്ഞി, വെളിയന്നൂര്‍, പാലക്കുഴ, തിരുമാറാടി പഞ്ചായത്ത് പ്രദേശങ്ങളിലേയും766 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും, സംസ്ഥാനത്തെ മികച്ച സ്‌കൂള്‍ പൂന്തോട്ടം, കൃഷിത്തോട്ടം, ഔഷധസസ്യതോട്ടം,നക്ഷത്ര വനം, തുടങ്ങിയവയും സ്‌കൂളിന് സ്വന്തമായുണ്ട്.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം കുട്ടികളുടെ എണ്ണം പരിഗണിച്ച് 15 അധ്യാപക 25 ആയി ഉയര്‍ത്തിയിരുന്നു.കൂടാതെ മ്യൂസിക്, പ്രവര്‍ത്തിപരിചയം, കായികം എന്നിവക്ക് അധ്യാപക നിയമനവും നടത്തിയിരുന്നു.
ഇപ്പോള്‍ ക്ലാസ് മുറികളുടെ എണ്ണക്കുറവും സ്മാര്‍ട് ക്ലാസ് മുറികളുടെ അപര്യാപ്തതയുമാണ് സ്‌കൂള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. നാല് ക്ലാസ് മുറികളുടെ നിര്‍മ്മാണം, കുട്ടികള്‍ക്ക് പുതിയ ഇരിപ്പിടങ്ങള്‍, പാര്‍ക്ക്, 24 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുക,സയന്‍സ് ലാബ്, ലൈബ്രറി നവീകരണം, സൗന്ദര്യവല്‍ക്കരണം തുടങ്ങിയ നിരവധി പദ്ധതികളാണ് സ്‌കൂള്‍ പി.ടി.എയും വികസന സമിതിയും മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച നിവേദനത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."