എസ്.കെ.എം.എം.എ ഹിജ്‌റ സെമിനാര്‍ 12ന് മലപ്പുറത്ത്
മലപ്പുറം: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) സംസ്ഥാന കമ്മിറ്റി നടത്തുന്ന 'അഹമ്മിയത്തെ ഹിജ്‌റ സെമിനാറും ഹിജ്‌റ വര്‍ഷാരംഭ സംഗമവും' 12 ന് രാവിലെ 10ന് മലപ്പുറം സുന്നി മഹലില്‍ നടക്കും. ഹിജ്‌റയുടെ സന്ദേശവും ഹിജ്‌റ കലണ്ടറിലെ പുതുവര്‍ഷപ്പിറവിയുടെ പ്രാധാന്യവും പുതു തലമുറയെ ബോധ്യപ്പെടുത്താന്‍ സമസ്തയുടെ 9,865 മദ്‌റസകളില്‍ ഇതേ ദിവസം നടക്കുന്ന ഹിജ്‌റ വര്‍ഷാരംഭ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് സെമിനാര്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എം.എം.എ സംസ്ഥാന അധ്യക്ഷന്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസംഗിക്കും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയമവതരിപ്പിക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എം കുട്ടി എടക്കുളം, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."