അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എസ്.എഫ്.ഐക്ക് അവകാശമില്ല: എം.എസ്.എഫ്
കോഴിക്കോട്: അഭിമന്യുവിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുകയും കാംപസ് ഫ്രണ്ടുമായി രഹസ്യധാരണ ഉണ്ടാക്കുകയും ചെയ്ത എസ്. എഫ്.ഐക്ക് അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമില്ലെന്നു തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലം അക്രമ രാഷ്ട്രീയത്തിനെതിരേയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കഠാര വെടിയുക, തൂലികയേന്തുക' എന്ന പ്രമേയവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എം.എസ്.എഫിനു മികച്ച വിജയം നേടാനായെന്നു നേതാക്കള്‍ അവകാശപ്പെട്ടു.
152 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വകലാശാലയുടെ ചരിത്രത്തിലെ മികച്ച വിജയമാണ് എം.എസ്.എഫ് നേടിയത്. പരമ്പരാഗതമായ കോട്ടകള്‍ നിലനിര്‍ത്താനും എസ്.എഫ്.ഐയുടെ ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും സാധിച്ചു.
71 കോളജുകളില്‍ തനിച്ചും 27 കോളജുകളില്‍ മുന്നണിയായുമാണ് യൂനിയനുകള്‍ പിടിച്ചടക്കിയത്. വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്.എഫ്.ഐ ശ്രമിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."