മന്ത്രി എം.എം മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: മന്ത്രി എം.എം മണിയെ കരിങ്കൊടി കാണിച്ച എട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു.പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയെ വാഴക്കുളം കല്ലൂര്‍ക്കാട് കവലയില്‍ വച്ച് കരിക്കൊടി കാണിച്ച എട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു.പ്രവര്‍ത്തകരെ വാഴക്കുളം പൊലിസാണ് അറസ്റ്റ് ചെയതത്.
കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി അരുണ്‍ ജോണ്‍, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ്, യൂത്ത് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ മണ്ഡലം പ്രസിഡന്റ് ജിന്റോ ടോമി, യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി അമല്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് മുന്‍ പായിപ്ര മണ്ഡലം പ്രസിഡന്റ് എം.സി വിനയന്, കെ.എസ്.യു പ്രവര്‍ത്തകരായ റോക്കി റെനി,പി.എസ്.സനില്‍, ഇമ്മാനുവല്‍ ജോര്‍ജ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ ഭാഗ്യക്കുറി സബ് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങുകയായിരുന്ന മന്ത്രി എം.എം മണിയെ കല്ലൂര്‍ക്കാട് കവലയില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. മൂവാറ്റുപുഴയില്‍ വച്ച് മന്ത്രിയെ കരിക്കൊടി കാണിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നങ്കിലും പൊലിസ് വന്‍സുരക്ഷയാണ് ഒരുക്കിയിരുന്നത്.
രാവിലെ മുതല്‍ തന്നെ നഗരത്തില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ മൂവാറ്റുപുഴയിലെ ഭാഗ്യക്കുറി സബ് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് ഈരാറ്റുപേട്ടയില്‍ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് വാഴക്കുളം കല്ലൂര്‍ക്കാട് കവലയില്‍ വച്ച് കരിങ്കൊടി കാണിച്ചത്. ഉടന്‍ വാഴക്കുളം പൊലിസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."