വിമാന യാത്രക്കാരുടെ ബാഗേജുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരാണ് വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കിയത്. ലക്ഷദ്വീപ് സ്വദേശി ജുമാന, കണ്ണൂര്‍ സ്വദേശി വിനീത് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് യാത്രക്കാരുടെ ലഗേജുകളില്‍ നിന്നാണ് സാധനങ്ങള്‍ കവര്‍ന്നത്.
ദോഹയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലെത്തിയ ഇവര്‍ അവിടെ നിന്നും ജെറ്റ് എയര്‍വെയ്സില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബാഗേജിന്റെ വശങ്ങളില് കൈ കടക്കുന്ന രീതിയിലുള്ള ദ്വാരമുണ്ടാക്കിയ ശേഷം അതുവഴി സാധനങ്ങള്‍ കവര്‍ന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ ഓരോരുത്തരുടെയും ബാഗില്‍ നിന്നും വസ്ത്രങ്ങള്‍ അടക്കം വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്.
നെടുമ്പാശ്ശേരിയില്‍ വച്ച് തന്നെയാണോ ഇത് സംഭവിച്ചിരിക്കുന്നത് എന്ന് അറിയാന്‍ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മുന്‍പും ഇത്തരത്തില്‍ സാധനങ്ങള്‍ കവര്‍ന്നതായി നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."