HOME
DETAILS

ആഘോഷങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം കലാകാരന്‍മാര്‍ക്ക് തിരിച്ചടിയാകും

  
backup
September 05 2018 | 19:09 PM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3

മലപ്പുറം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളും യുവജനോത്സവങ്ങളും റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരായ കലാകാരന്‍മാര്‍ക്കുള്ള തിരിച്ചടിയാകും. ആയിരക്കണക്കിനാളുകള്‍ക്കാണ് കലോത്സവങ്ങള്‍ റദ്ദാക്കുന്നതു മൂലം വരുമാന നഷ്ടമുണ്ടാകുക.

സ്‌കൂള്‍, കോളജ് കലോത്സവങ്ങളിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് സംസ്ഥാനത്തെ വലിയൊരു വിഭാഗം കലാകാരന്‍മാരുടെയും കലാകാരികളുടെയും പ്രധാന വരുമാനമാര്‍ഗമാണ്.
സാമ്പത്തികശേഷി വളരെ കുറഞ്ഞവരാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ഒന്നിലധികം കുട്ടികളെയും സംഘങ്ങളെയും പരിശീലിപ്പിക്കുന്നവരുമുണ്ട്.
പൊതുവേദികളില്‍ ഇടം കിട്ടാത്ത ഇനങ്ങള്‍ പരിശീലിപ്പിക്കുന്നവരാണ് ഏറ്റവുമധികം പ്രയാസപ്പെടുക. യക്ഷഗാനം, കഥാപ്രസംഗം, കോല്‍ക്കളി, അറബനമുട്ട്, പരിചമുട്ടുകളി, ചവിട്ടുനാടകം, വഞ്ചിപ്പാട്ട്, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, മംഗലംകളി, വട്ടക്കളി തുടങ്ങിയ അരങ്ങേറുന്നത് കലോത്സവ വേദികളില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ കലകളില്‍ പരിശീലനം നല്‍കുന്നവര്‍ക്ക് എന്തെങ്കിലും വരുമാനമുണ്ടാകുന്നത് കലോത്സവ വേളയിലാണ്.
വിവിധയിനം നൃത്തരൂപങ്ങള്‍ പരിശീലിപ്പിക്കുന്നവരാണ് വരുമാന നഷ്ടമുണ്ടാകുന്ന മറ്റൊരു വിഭാഗം. നൃത്തങ്ങള്‍ പൊതുവേദിയില്‍ അരങ്ങേറാറുണ്ടെങ്കിലും ഇപ്പോള്‍ അവയുടെയും പ്രധാന ഇടം കലോത്സവ വേദികള്‍ തന്നെയാണ്. നൃത്തം പരിശീലിപ്പിക്കുന്നവരില്‍ മഹാഭൂരിപക്ഷവും വനിതകളുമാണ്. ഇവരും കടുത്ത ആശങ്കയിലാണ്. നാടക പരിശീലകരും ഇതേ അവസ്ഥയിലാണ്.
പൊതു ഇടങ്ങളില്‍ കാര്യമായ വരുമാനമുണ്ടാകുന്ന തരത്തില്‍ വേദി ലഭിക്കുന്നത് നാടകപ്രവര്‍ത്തകരില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമാണ്. കലോത്സവത്തിനായുള്ള നാടക പരിശീലനം തന്നെയാണ് വലിയൊരു വിഭാഗം നാടകപ്രവര്‍ത്തകരുടെയും പ്രധാന വരുമാനമാര്‍ഗം.
കലോത്സവങ്ങള്‍ റദ്ദാക്കുന്നതിനെതിരെ കലാകാരന്‍മാരില്‍ നിന്നും സാംക്‌സാരികപ്രവര്‍ത്തികരില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താന്‍ അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് ആവശ്യമാണെങ്കിലും ഇളംതലമുറയില്‍ സര്‍ഗശേഷി വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കലോത്സവങ്ങള്‍ ഒഴിവാക്കുന്നതു ശരിയല്ലെന്നാണ് അവരുടെ അഭിപ്രായം.
ചടങ്ങുകളിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  22 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  22 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  22 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  22 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago