HOME
DETAILS

ഇഫ്താറിന്റെ നിറവില്‍ പ്രവാചക നഗരി

  
backup
May 15 2019 | 01:05 AM

ifthar-in-madeena

 

മദീനാ കെ.എം.സി.സി. വര്‍ഷങ്ങളായി മദീനാ പള്ളിയില്‍ നോമ്പുതുറ ഒരുക്കാറുണ്ട്. മറ്റ് മലയാളി സംഘടനകളും വ്യക്തികളും ഈ സല്‍കര്‍മ്മത്തില്‍ അണിചേരാറുണ്ട്. മദീനാ പള്ളിയിലെ സമൂഹ നോമ്പുതുറ അവാച്യമായ ഒരു അനുഭൂതിയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. തൈരും റൊട്ടിയും അറബികളുടെ പ്രിയപ്പെട്ട ഖഅവയും കൊണ്ട് മസ്ജിദുന്നബവിയുടെ പള്ളിയുടെ അകത്തെ സുപ്ര സമൃദ്ധമായിരിക്കും.
പള്ളിയുടെ മുറ്റം കാരക്കയും ജ്യൂസും പഴവര്‍ഗങ്ങളും ചോറും കറികളും കൊണ്ട് വിഭവ സമ്പന്നമായിരിക്കും

 

മദ്ധ്യാഹന നമസ്‌കാരത്തോടെ തന്നെ വിശ്വാസികളെ നോമ്പുതുറപ്പിക്കുന്നതിനുള്ള സാധനങ്ങളും വഹിച്ചുള്ള വാഹനങ്ങള്‍ മസ്ജിദുന്നബവി ലക്ഷ്യമായി പ്രവഹിക്കും വാഹന പാര്‍ക്കിങ്ങുകളില്‍ നിന്നും ഇവ ട്രോളികളില്‍ വിശാലമായ പള്ളി അങ്കണത്തിലേക്ക് എത്തിക്കുകയാണ്.
ഒരു വിശ്വസിയെ നോമ്പുതുറപ്പിച്ചാല്‍ ഒരു നോമ്പിന്റെ പ്രതിഫലം കിട്ടുമെന്ന പ്രവാചക വചനമാണ് ഓരോ മദീനക്കാരന്റെ മനസിലും
ഇവിടെ സമ്പന്നനോ ദരിദ്രനോ ഇല്ല. അറബിയോ അനറബിയോ കറുത്തവനോ വെളുത്തവനോ ഇല്ല.
കാലത്ത് തന്റെ തൊഴിലിടങ്ങളില്‍ ജോലി ചെയ്ത് അവശനായി നോമ്പുതുറക്കാനായി വിശുദ്ധപള്ളിയിലെത്തുന്ന തൊഴിലാളിയെ കാത്തിരിക്കുന്നത് തന്റെ മുതലാളിയായ ആധിഥേയനായിരിക്കും.

രാജകുടുംബത്തിലെ പ്രമുഖരാണിവര്‍. വന്‍ വ്യവസായ സാംമ്രാജ്യത്തിന്റെ ഉടമകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ ഇവര്‍ വിനയാന്വിതരാണ്.
' എന്നോടെപ്പം നോമ്പു തുറന്ന് എന്നെ അനുഗ്രഹിക്കണം സഹോദരാ 'എന്ന് പറഞ്ഞ് കൈപിടിച്ച് കൊണ്ടു പോവുന്നവരെ നിഷേധിക്കാന്‍ നമുക്കാവില്ല. വടി ഊന്നി നില്‍ക്കുന്ന വയോവൃദ്ധര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ സജീവമാണിവിടെ. സന്ധ്യാപ്രാര്‍ത്ഥനക്കായി ബാങ്ക് വിളി ഉയരുമ്പോള്‍ ആയിരക്കണക്കായ കണ്ഡങ്ങളില്‍ നിന്നും ദൈവിക പ്രകീര്‍ത്തനകള്‍ക്കൊപ്പം വരണ്ട അന്നനാളങ്ങളിലേക്ക് സ്‌നേഹത്തിന്റെ തെളിനീര്‍ പ്രവഹിക്കുകയാണിവിടെ.

നോമ്പുതുറക്ക് ശേഷം ഞൊടിയിടയില്‍ പള്ളിയും പരിസരവും വൃത്തിയായി കഴിഞ്ഞിരിക്കും കിലോമീറ്ററോളം ചുറ്റളവിലുള്ള നോമ്പുതുറ പ്രാര്‍ത്ഥനക്ക് ഇടക്കുള്ള ഏതാനും മിനുറ്റുകള്‍ക്കകം പൂര്‍വ്വസ്ഥിതിയില്‍ വൃത്തിയായി കഴിഞ്ഞിരിക്കും. ലക്ഷത്തോളം പേര്‍ നോമ്പുതുറന്ന സ്ഥലമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. മദീനാ പള്ളിയില്‍ സമൂഹ നോമ്പുതുറക്കുന്നതില്‍ മലയാളികളും പിന്നിലല്ല.

അനുഭവിച്ചവര്‍ക്ക് അവാജ്യമായ അനുഭൂതി പകരുന്നതാണ് വിശുദ്ധ മദീനാ പള്ളിയിലെ സമൂഹ നോമ്പുതുറ. മാനവ സമൂഹത്തിന്ന് ആഥിത്യത്തിന്റെയും സമത്വത്തിന്റെയും ഉദാത്ത മാതൃക പകര്‍ന്നു നല്‍കിയ പ്രവാചകന്റെ നാട് ഇന്നും ആ പ്രതാപത്തിന്റെ പാതയിലാണ്.
പകലന്തിയോളം നോമ്പു നോറ്റത്തുന്ന വിശ്വാസികളെ നോമ്പുതുറപ്പിക്കാനായി ഒരോ മദീനക്കാരനും മല്‍സരബുദ്ധിയോടെ രംഗത്തുണ്ട്. വിശുദ്ധ റമദാനിന്റെ മാസങ്ങള്‍ക്ക് മുമ്പുതന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹതുറക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ സീസണ്‍ സമയത്ത് വന്‍ ശീതീകരണ റൂമുകളില്‍ സൂക്ഷിച്ചിരിക്കും, നോമ്പുകാലത്താണ് ഇത് പുറത്തെടുക്കുക. അത് കൊണ്ടു തന്നെ പുതുമയോടെയാണ് ഇത് നോമ്പിന്റെ സുപ്രകളിലെത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago