റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാന്‍ ഊരകം (പ്രസിഡന്റ്), നൗഷാദ് കോര്‍മത്ത് (ജനറല്‍ സെക്രട്ടറി), ശഫീഖ് കിനാലൂര്‍ (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് ചോല (ജോ. സെക്രട്ടറി), , ജലീല്‍ ആലപ്പുഴ (വെല്‍ഫയര്‍ കോ ഓര്‍ഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ്), അഫ്താബ് റഹ്മാന്‍ (അക്കാദമിക്), നൗഫല്‍ പാലക്കാടന്‍ (സാംസ്‌കാരികം), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി), അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, നജീം കൊച്ചുകലുങ്ക്, വി.ജെ നസ്‌റുദ്ധീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികള്‍.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വി.ജെ നസ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ പാലക്കാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, നാദിര്‍ഷാ, മുജീബ് എന്നിവര്‍ ആശംസ നേര്‍ന്നു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കോര്‍മത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."