'മലയാള ഭാഷയെ തടഞ്ഞാല്‍ ശിക്ഷ ഉറപ്പ് '
ചേര്‍ത്തല(ആലപ്പുഴ) : സ്കൂളുകളില്‍ മലയാളം പറഞ്ഞാലല്ല തടഞ്ഞാലാണ് ശിക്ഷയെന്ന അവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള നിലത്തെഴുത്താശാന്‍ സംഘടന സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് പ്രതിമ അനാശ്ചാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചില സ്കൂളുകളില്‍ മലയാളം സംസാരിച്ചാല്‍ ശിക്ഷിക്കുമെന്നു വരെ കാര്യങ്ങളെത്തിയിരുന്നു. എന്നാല്‍ മലയാളത്തെ തടഞ്ഞാല്‍ ശിക്ഷയെന്ന മാറ്റത്തിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അമ്മയുടെ മുലപ്പാലിനൊപ്പം പകര്‍ന്നുകിട്ടിയ ഭാഷയെ അനാഥമാക്കാന്‍ അനുവദിക്കില്ല. കൃതികളിലൂടെ ഭാഷയെയും സംസ്കാരത്തെയും അതുവഴി മനുഷ്യമനസുകളെയും നവീകരിച്ച തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛനെപ്പോലെ മറ്റൊരാളില്ല. അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന വിളക്കായി അദ്ദേഹത്തിന്റെ കവിതകള്‍. ഭാഷ സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രമുള്ളതാണെന്നും അധഃസ്ഥിതര്‍ക്ക് അര്ഹതപ്പെട്ടതല്ലെന്നുമുള്ള വ്യവസ്ഥിതിക്കെതിരെയുള്ള കലാപവും എഴുത്തച്ഛനിലെ സവിശേഷതയാണ്. ഭക്തിപ്രസ്ഥാനത്തിനും വിപ്ലവാത്മകത ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."