വെളിച്ചെണ്ണ ശരീരത്തിന് ഹാനികരമെന്ന് ഗവേഷകന്‍; നാളികേര ഉല്‍പ്പന്നങ്ങളില്‍ നിന്ന് പണമുണ്ടാക്കി ഇന്ത്യ
വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്നും അതില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും ഹാര്‍ഡ്വാര്‍ഡിലെ പ്രൊഫസറായ ഡാ കരൈന്‍ മെക്കിള്‍ ആരോപിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയുടെ നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി രണ്ടിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. 2014-18 കാലയളവില്‍ നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 6.448 കോടി രൂപയായി ഉയര്‍ന്നുവെന്നും 2004-14 വരെ ഇത് 3.975 ആയിരുന്നുവെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാണിച്ച് അദ്ദേഹം പറയുന്നു.
ഏറ്റവും മോശം ഭക്ഷണങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണയെന്ന് ഹാര്‍ഡ്വാര്‍ഡ് ടി എച്ച് ചാന്‍ സ്‌ക്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രെഫസറായ അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണയുടെ ഉപയോഗം ശരീരത്തില്‍ പോഷകമൂല്യങ്ങളുടെ അഭാവം ഉണ്ടാക്കുന്നുണ്ടോ? എന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ശരീരത്തില്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക വ്യാപകമായി നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിലയാണുള്ളത്. മുന്‍പ് മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വെളിച്ചെണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയാണ് വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."