റോഡ് തകര്‍ന്ന് മാസങ്ങളായിട്ടും നടപടിയില്ല
പൂച്ചാക്കല്‍: ബ്ലോക്ക് പഞ്ചായത്ത് ജങ്ക്ഷന് മുതല്‍ നാല്‍പ്പത്തെണ്ണീശ്വരം കവല വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടു മാസങ്ങളായിട്ടും അറ്റക്കുറ്റപ്പണി നടത്താന്‍ നടപടിയില്ല.
ചേര്‍ത്തല -അരൂക്കുറ്റി റോഡിലെ പാണാവള്ളി പഞ്ചായത്ത് ജംക്ഷനില്‍ നിന്നും ചേര്‍ത്തല എം.എല്‍.എ റോഡിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്.നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലേക്കുള്ള വിശ്വാസികള്‍ പ്രദേശവാസികള്‍ തുടങ്ങി നൂറുകണക്കിനു യാത്രക്കാര്‍ ദിവസവും ഇതുവഴി സഞ്ചരിക്കുന്നു. റോഡില്‍ പലയിടത്തും കുഴികളാണ്.
മഴപെയ്താല്‍ അവിടങ്ങളില്‍ വെള്ളക്കെട്ടാകും.വിദ്യാര്‍ഥികള്‍ അടക്കം ഒട്ടേറെപേര്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
കുഴിയില്‍ വീണ് വാഹനങ്ങള്‍ക്കു കേടുപാട് ഉണ്ടാകുന്നതിനാല്‍ വാഹനങ്ങള്‍ ശ്രമകരമായി കുഴി വെട്ടിച്ചാണ് പോകുന്നത്.ചിലയിടങ്ങളില്‍ തെരുവു വിളക്കും തെളിയുന്നില്ല.
മഴക്കാലത്തിനു മുന്‍പേ കുഴികള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."