കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എന്‍ജിനിയര്‍ പിടിയില്‍
വടകര: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എന്‍ജിനിയര്‍ പിടിയില്‍. വടകര നഗരസഭ എന്‍ജിനിയര്‍ കൊല്ലം പത്തനാപുരം സ്വദേശി ആര്‍. ശ്രീകുമാറാണ് പിടിയിലായത്. കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി ജോസിചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
കുറ്റ്യാടി കായക്കൊടിയിലെ സലിം എന്നയാള്‍ക്ക് വടകരയില്‍ ഹുണ്ടായ് കാര്‍ഷോറൂം തുടങ്ങുന്നതിനുള്ള പെര്‍മിറ്റ് ശരിയാക്കാനാണ് എന്‍ജിനിയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
2,10,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ ഇത്രയും തരാന്‍കഴിയില്ലെന്ന് സലീം പറയുകയും 1,60,000 സമ്മതിക്കുകയുമായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം സലീം വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മരുതോങ്കര പഞ്ചായത്തിലെ മണ്ണൂര്‍റോഡില്‍ വച്ച് പണം കൈമാറുമ്പോള്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് വടകര നഗരസഭയിലെ എന്‍ജിനിയറുടെ ഓഫിസിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഒാഫിസില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
വിജിലന്‍സ് സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.വി ബെന്നി, ഗണേഷ്‌കുമാര്‍, കെ.കെ വിനോദ്കുമാര്‍, എസ്.ഐമാരായ പ്രേമാനന്ദ്, കെ രാഘവന്‍, എ.എസ്.ഐമാരായ എം സുരേഷ്, കെ.കെ രവീന്ദ്രന്‍, സിവില്‍ പൊലിസ് ഒഫിസര്‍മാരായ പി.സി സുജിത്ത്, ടി.ആര്‍ സുജിത്ത്, സപ്‌നേഷ് ഒ, റിനീഷ്, കോഴിക്കോട് മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അസിസ്റ്റന്റ് പ്രൊഫ. പി ഹനീഷ്, പൊതുമരാമത്ത് എന്‍ജിനിയര്‍ എന്‍. ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."