HOME
DETAILS

നീതിപീഠം കാണണം, ഈ അമ്മയുടെ കണ്ണീര്‍

  
backup
September 06 2018 | 02:09 AM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%80%e0%b4%a0%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f

കോഴിക്കോട്: 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ' എന്ന് നിര്‍ബന്ധമുള്ള ഈ നാട്ടില്‍ സ്വന്തം മകന്റെ നിരപരാധിത്വം തെളിയിക്കാനായി നിരാഹാര സമരത്തിലാണ് ഒരമ്മ. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി വത്സ കഴിഞ്ഞ നാലു ദിവസമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ നിരാഹാരത്തിലാണ്.
വനംവകുപ്പ് ചുമത്തിയ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ട മകനെ വിട്ടയക്കണമെന്നാണ് ഈ അമ്മയുടെ ആവശ്യം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായ ജെയ്‌മോന്‍ ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് അഴുകിയ നിലയില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. ഈ കാട്ടുപോത്തിനെ ജെയ്‌മോന്‍ വേട്ടയാടിയതാണെന്നും തുടര്‍ന്ന് ഇറച്ചി കൊണ്ടുപോയെന്നും ആരോപിച്ച് കഴിഞ്ഞ 29നു പുലര്‍ച്ചെ 2.30നാണ് ഫോറസ്റ്റ് റേഞ്ച് ഓഫിസറും സംഘവും കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ കിടന്നുറങ്ങുന്ന ജെയ്‌മോനെ വിളിച്ചുണര്‍ത്തി വാഹനത്തിയില്‍ കയറ്റിക്കൊണ്ടുപോയെങ്കിലും വീട്ടുകാരെ അറിയിച്ചില്ല. വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചിരുന്നില്ല.
രാവിലെ ഭാര്യയും അമ്മയും വിളിക്കാന്‍ ചെന്നപ്പോഴാണ് ജെയ്‌മോനെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ 7.45ന് ജെയ്‌മോന്റെ അമ്മയുടെ ഫോണിലേക്ക് കാള്‍ വരികയും റേഞ്ച് ഓഫിസറാണെന്നും ജെയ്‌മോന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നു പറയുകയും ചെയ്തു.
കസ്റ്റഡിലെടുത്ത ശേഷം ജെയ്‌മോനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറ്റം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. തുടര്‍ന്ന് ജനപ്രതിനിധികള്‍ സംസാരിച്ചപ്പോള്‍ പ്ലാന്റേഷനിലെ മറ്റൊരു തൊഴിലാളിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മൊഴിയെടുത്ത ശേഷമേ ജെയ്‌മോനെതിരേ കേസെടുക്കുകയുള്ളൂവെന്നും പറഞ്ഞു. എന്നാല്‍ അരമണിക്കൂറിനു ശേഷം ജയ്‌മോനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. തുടര്‍ന്ന് കോടതി സെപ്റ്റംബര്‍ അഞ്ചുവരെ റിമാന്‍ഡിലാക്കുകയായിരുന്നു. വനം വന്യജീവി വകുപ്പു പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ജെയ്‌മോനെതിരേ വനംവകുപ്പ് ചുമത്തിയത്. ഈ വകുപ്പുപ്രകാരം തെളിവുകള്‍ ഇല്ലാതെ വനംവകുപ്പിനു യഥേഷ്ടം ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഇതാണ് ജെയ്‌മോന്റെ അറസ്റ്റിലേക്ക് നയിച്ചത്.
അതിനുശേഷം ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പുപറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. കൂടാതെ ജെയ്‌മോനെ അറസ്റ്റ് ചെയ്ത സമയത്തു സ്ഥലത്തില്ലാതിരുന്ന ജനപ്രതിനിധിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷിയായി രേഖപ്പെടുത്തിയത്. വനംവകുപ്പിന്റെ ഈ നടപടിക്കതിരേ വന്‍ജനരോഷമാണ് പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതി, മലയോര വികസന സമിതി, വീ ഫാം, ഇന്‍ഫാം ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഹരിതസേന, രാഷ്ട്രീയ കിസാന്‍ മഹാസഖ്യം അടക്കം നിരവധി കര്‍ഷക സംഘടനകളാണ് വനംവകുപ്പിന്റെ ഈ ക്രൂരതയ്‌ക്കെതിരേ സംഘടിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago