പാഠപുസ്തകം കൊണ്ടുവന്നില്ല: ദലിത് വിദ്യാര്‍ഥിയെ താക്കോല്ക്കൂട്ടംകൊണ്ട് മര്‍ദിച്ചു
കരുനാഗപ്പള്ളി: സ്കൂളില്‍ മലയാള പാഠപുസ്തകം കൊണ്ടുവരാത്തതിനെത്തുടര്‍ന്ന് അധ്യാപകന് താക്കോല്ക്കൂട്ടംകൊണ്ട് പത്താംക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ഗവ. എച്ച്.എസ്.എസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
കുലശേഖരപുരം കോട്ടക്കുപുറം ലക്ഷംവീട് കോളനിയില്‍ ഹരിദാസന്-അനിതാകുമാരി ദമ്പതികളുടെ മകന് ഹരിലാലിനാ (15)ണ് മര്‍ദനമേറ്റത്. പുറത്തും തോളിനും പരുക്കേറ്റ വിദ്യാര്‍ഥി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ച് വിദ്യാര്‍ഥികള്‍ മലയാള പാഠപുസ്തകം കൊണ്ടുവരാത്തതിനെ തുടര്‍ന്ന് അധ്യാപകന് ഇവരെ തറയില്‍ ഇരുത്തിയിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ പേപ്പര്‍ ചുരുട്ടി കളിച്ചുകൊണ്ടിരുന്നപ്പേള് അധ്യാപകന് കൈയിലിരുന്ന താക്കോല്ക്കൂട്ടംകൊണ്ട് ഇടിക്കുകയായിരുന്നെന്നും ശ്രീക്കുട്ടനെന്ന മറ്റൊരു വിദ്യാര്‍ഥിയ്ക്കും താക്കോല്‍ കൊണ്ടുള്ള അടിയേറ്റതായും ഹരിലാല്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ഹരിലാലിന്റെ മാതാവ്, ചങ്ങന്‍കുളങ്ങര സ്വദേശിയായ അധ്യാപകനെതിരേ പട്ടികജാതിവകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."