HOME
DETAILS
MAL
ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം വൈകിപ്പിച്ചത് റെയില്‍വേ: മന്ത്രി ജി. സുധാകരന്
backup
May 06 2017 | 20:05 PM
ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം വൈകിച്ചത് റെയില്‍വേയാണെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. ആലപ്പുഴ കുടിവെള്ള പദ്ധതി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യഥാസമയം എന്‍ജിനീയറായ ഉദ്യോഗസ്ഥനെ റെയില്‍വേ തരാത്തതിനാലാണ് നിര്‍മാണം വൈകിയത്. നാലു കോടി രൂപ ഒഴിച്ച് മുഴുവന്‍ പണവും സര്‍ക്കാര്‍ നല്കി. നിര്‍മാണത്തിനു തടസമായ ആല് മരം മാറ്റാന്‍ മൂന്നുമാസമായി കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍വേ ഘട്ടത്തില്‍ ജനപ്രതിനിധികളുമായി സഹകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും തയാറാകാത്തതാണ് തര്‍ക്കങ്ങള്‍ക്കും കാലതാമസത്തിനും ഇടവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."