ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ക്ക് സമയത്തിന് ലഗേജ് കിട്ടുന്നില്ല
കൊണ്ടോട്ടി: ജിദ്ദയില്‍നിന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മുംബൈവഴി കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ക്ക് സമയത്തിന് ലഗേജ് കിട്ടുന്നില്ല. നിരവധി യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ വിമാനത്താവളത്തില്‍ നിരന്തരം കയറിയിറങ്ങുന്നത്. കഴിഞ്ഞ പെരുന്നാളിനടക്കം യാത്രക്കാരില്‍ പലര്‍ക്കും ലഗേജ് ലഭിച്ചിട്ടില്ല.
ജിദ്ദയില്‍നിന്ന് വിമാനത്തില്‍ കയറുമ്പോള്‍ ഏല്‍പ്പിക്കുന്ന ലഗേജുകള്‍ കരിപ്പൂരിലെത്തുമ്പോഴാണ് കാണാതാവുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ലഗേജ് ഉടനെ വീട്ടിലെത്തിക്കുമെന്നുപറഞ്ഞ് യാത്രക്കാരെ വിടുന്ന വിമാനക്കമ്പനി പിന്നീടെത്തുമ്പോഴും ഇതേമറുപടിയാണ് പറയുന്നത്. പെരുന്നാളിന് കുടംബത്തിനും ബന്ധുക്കള്‍ക്കും നല്‍കാന്‍ എത്തിച്ച വസ്ത്രങ്ങളും വിലപിടിപ്പുളള മറ്റുള്ളവയും സമയത്തിന് ലഭിക്കാത്തവര്‍ നിരവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുളളവരാണ് ലഗേജ് തേടി ദിനംപ്രതി വിമാനത്താവളത്തിലെത്തുന്നത്.
യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ വിമാനത്തില്‍ ലഗേജുകള്‍ കൊണ്ടുവരാന്‍ വിമാനക്കമ്പനി തയാറാവാത്തതാണ് നിലവിലെ പ്രശ്‌നം. എന്നാല്‍ ലഗേജ് എപ്പോള്‍ എത്തുമെന്നതിനെക്കുറിച്ച് ചോദിച്ചാല്‍ കൃത്യമായി വിവരംനല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ ലഗേജിനായി പലതവണ വിമാനത്താവളത്തിലെത്തേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ജിദ്ദ, റിയാദ് മേഖലയില്‍നിന്ന് കരിപ്പൂരിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സ് ഉള്‍പ്പെടെയുളള കണക്ഷന്‍ വിമാനങ്ങളില്‍ കരിപ്പൂരിലെത്തുന്നവര്‍ നിരവധിയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും ചില ദിവസങ്ങളില്‍ ലഗേജ് സമയത്തിന് ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."