മാലിന്യം നീക്കം ചെയ്യാന്‍ സ്‌ക്രാപ്പ് വ്യാപാരികളും
കോഴിക്കോട്: ജില്ലയില്‍ പ്രളയാനന്തര ശുചീകരണത്തില്‍ ശേഖരിച്ച അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും. ജില്ലാ പ്രസിഡന്റ് പി.പി മെഹ്ബൂബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ യു.വി ജോസുമായി ഇവര്‍ ചര്‍ച്ച നടത്തി.
സംസ്ഥാന തലത്തില്‍ ക്ലീന്‍ കേരള കമ്പനിയുടെയും ഹരിതകേരളം, ശുചിത്വ മിഷനുകളുടെ യും പദ്ധതിയില്‍ വിവിധ ജില്ലകളില്‍ സംഘടന ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. നേരത്തെ വേങ്ങേരി നിറവ്, ഗ്രീന്‍ വേംസ് എക്കോ സൊല്യൂഷന്‍സ്, ഒലീന മഹിളാ സമാജം എന്നിവയെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഏജന്‍സിയായി നിശ്ചയിച്ചിരുന്നു. കെ.എസ്.എം.എയും ഇതില്‍ പങ്കാളിയാകും. ക്ലീന്‍ കേരള കമ്പനി, ജില്ലാ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 10 ടണ്‍ മാലിന്യം നീക്കം ചെയ്തത് നഗരസഭ അധ്യക്ഷ കെ. കമറുല്ലൈല ഫ്‌ളാഗ് ഓഫ് ചെയ്തു.
സ്ഥിരംസമിതി ചെയര്‍ പേഴ്‌സണ്‍മാരായ പി. ആസിഫ്, എം. സുധര്‍മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി. സജീഷ്, കെ. മുസ്തഫ പങ്കെടുത്തു. കെ. മുഹമ്മദ് അനീഷ്, കെ.കെ അറഫാത്ത്, വി.എ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ മാലിന്യം നീക്കം ചെയ്യാന്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."