മദ്യപാനം ചോദ്യം ചെയ്തതിന് ഡി.വൈ.എഫ്.ഐ നേതാവിനു കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍
നാദാപുരം: വളയത്ത് ഡി.വൈ.എഫ് ഐ മേഖലാ പ്രസിഡന്റിനെ കുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ക്ഷേത്ര പരിസരത്ത് മദ്യപ സംഘത്തിന്റെ വിളയാട്ടം ചോദ്യം ചെയ്തതിനാണ് ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് രാഹുല്‍ മാറിനാണ് കുത്തേറ്റത്. സംഘത്തിലുണ്ടായിരുന്ന യദുവിനെയാണ് പൊലിസ് അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന ഷമില്‍ ഒളിവിലാണ്.
ചെക്കോറ്റ അമ്പലത്തിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന സംഘമാണ് ആക്രമിച്ചതെന്നും മദ്യപാനം ചോദ്യം ചെയ്ത രാഹുലിനെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഷമില്‍, യദു എന്നീ യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ് ഐ ആരോപിച്ചു.
അമ്പല പരിസരത്ത് ആര്‍എസ്എസ് മദ്യപസംഘങ്ങള്‍ തമ്പടിക്കുന്നതായി സംശയമുള്ളതിനാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."