സുദാനില്‍ സമാധാന പ്രതീക്ഷ: പുതിയ സര്‍ക്കാരുണ്ടാക്കാന്‍ മൂന്നു വര്‍ഷത്തെ സമയം, സൈന്യവും പ്രക്ഷോഭകരും കരാറായി
ഖുര്‍ത്തൂം: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുദാനില്‍ സമാധാന പ്രതീക്ഷ. പുതിയ ജനാധിപത്യ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ കരാറിലെത്തിയതോടെയാണ് സമാധാനാന്തരീക്ഷം കൈവന്നത്. പൂര്‍ണ സിവിലിയന്‍ ഭരണനിര്‍വ്വഹണം കൊണ്ടുവരാന്‍ മൂന്നു വര്‍ഷത്തെ സമയാണ് കരാറില്‍ പറയുന്നത്.
നീണ്ട കാലം സുദാന്‍ ഭരിച്ചിരുന്ന ഉമര്‍ അല്‍ ബാഷിറിനെ പ്രക്ഷോഭത്തിലൂടെ ജനങ്ങള്‍ പുറത്താക്കിയതോടെയാണ് സുദാന്‍ രാഷ്ട്രീയ അസ്ഥിരാവസ്ഥയിലേക്കു നീങ്ങിയത്. ഉമര്‍ ആല്‍ ബാഷിറിനെ പുറത്താക്കിയെങ്കിലും പിന്നാലെ സൈന്യം ഭരണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ജനം വീണ്ടും പ്രക്ഷുബ്ധരായി. വീണ്ടും തെരുവിലിറങ്ങുകയും വ്യാപക സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പൂര്‍ണ സിവിലിയന്‍ നിയന്ത്രിത സര്‍ക്കാരായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചാണ് കരാറെന്ന് ഇപ്പോള്‍ സുദാന്റെ ഭരണം കൈയ്യാളുന്ന ലഫ്റ്റനന്റ് ജനറല്‍ യാസര്‍ അല്‍ അത്താ പറഞ്ഞു.
മൂന്നു വര്‍ഷത്തെ പരിവര്‍ത്തന കാലാവധിക്കുള്ളില്‍ 300 പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതില്‍ 67 ശതമാനവും അലയന്‍സ് ഫോര്‍ ഫ്രീഡം ആന്റ് ചെയ്ഞ്ചില്‍ നിന്നും ബാക്കിയുള്ളവ മറ്റുള്ള പാര്‍ട്ടികളില്‍ നിന്നുമായിരിക്കും.
രാജ്യത്തെ വിമതരുമായി സമാധാന കരാര്‍ ഒപ്പുവയ്ക്കുന്നതിനായിരിക്കും ആദ്യത്തെ ആറു മാസക്കാലം ചെലവിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."