അനധികൃതമായി നിര്‍മിച്ച ഭക്ഷണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ
വാടാനപ്പള്ളി: നിലവിലുള്ള ഓഡിറ്റോറിയത്തിന്റെ മറവില്‍ അനധികൃതമായി നിര്‍മ്മിച്ച ഭക്ഷണശാലക്കെതിരെ വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. സി.പി.എം അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായുള്ള ഓഡിറ്റോറിയത്തിന്റെ രണ്ട് ഭക്ഷണശാലക്കെതിരെയാണ് സി.പി.എം അംഗമായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്.
വലപ്പാട് കുരിശുപള്ളി വളവിന് വടക്കുഭാഗത്തുള്ള ഭാവന ഓഡിറ്റോറിയത്തിന്റെ ഉടമകളാണ് അനധികൃതമായി ഭക്ഷണശാല നിര്‍മ്മിച്ചത്. ഇ.എസ് ശങ്കരനാരായണന് ചെയര്‍മാനായുള്ള കമ്മിറ്റിയാണ് ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥര്‍. പുതിയ ഭക്ഷണശാലയിലാണ് വിവാഹവുമായി ബന്ധപ്പെട്ട സദ്യയും മറ്റും നടന്നു വരുന്നത്.
അനധികൃതമായി നിര്‍മ്മിച്ച ഭക്ഷണശാല 15 ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഭക്ഷണശാലയില്‍ നിന്നുള്ള മലിനജലം കിഴക്കുഭാഗത്തെ മതിലിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്കാണ് ഒഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."