മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സൂചന
മാനന്തവാടി: മധ്യവയസ്കനെ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് സൂചന.
കമ്മോത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്ന മാങ്ങോടന്‍ ബാലനെ (55)ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബാലന്റെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇതോടെ കൊലപാതകമാണെന്ന വ്യക്തമായ സൂചന ലഭിക്കുകയും ചെയ്തു. അന്വേഷണത്തെ തുടര്‍ന്ന് രണ്ട് പേര് ഇപ്പോള്‍ പൊലിസ് നിരീക്ഷണത്തിലാണ്. ബാലന് താമസിക്കുന്നതിന്നടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകിട്ട് തോട്ടത്തില്‍ വളമിറക്കാന്‍ പോയവരാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടാകുമെന്നാണ് നിഗമനം. അതിനിടെ ബാലന്റെ കൂടെ മറ്റൊരാള്‍ കൂടി താമസമുണ്ടെന്നും അയാളെ കാണ്മാനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കൊളത്താടമൊക്കത്ത് പണിപ്പുര കോളനി സ്വദേശിയായ ബാലന് വര്‍ഷങ്ങളായി കമ്മോത്താണ് താമസിക്കുന്നത്. മാനന്തവാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."