HOME
DETAILS
MAL
ഹോട്ടലുകളിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്
backup
September 06 2018 | 03:09 AM
മാനന്തവാടി: ഹോട്ടലുകളിലെ ഒരു ദിന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാതല ഉദ്ഘാടനം മാനന്തവാടി നടന്നു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുുഖ്യമന്ത്രിയുുടെദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വരൂപിക്കുന്നതിന്നായി കെ.എച്ച്.ആര്.എയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിലുള്ള മാതാ ഹോട്ടലില്‍ മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് വി.ആര് പ്രവീജ് നിര്‍വഹിച്ചു. ഹോട്ടലിലെ വ്യാപാരത്തിന്റെയും ഒരു ദിവസത്തെ തൊഴിലാളികളുടെ വേതനവും ചേര്‍ത്തുള്ള സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് കെ.എച്ച്.ആര്.എ തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രളയബാധിത ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചത്. കെ.എച്ച്.ആര്.എ സംസ്ഥാന സെക്രട്ടറി പി.ആര് ഉണ്ണികൃഷ്ണന്, കണ്ടിയാല് ബഷീര്‍, ജയന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."