ചരിത്രവിജയവുമായി വെന്മേനാട് എം.എ.എസ്.എം
പാവറട്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച വെന്മേനാട് എം.എ.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാവറട്ടിയുടെ അഭിമാനമായി. മുല്ലശ്ശേരി ഉപജില്ലയില്‍ എം.എ.എസ്.എമ്മിന് പുറമെ ഗവ.എച്ച്.എസ് എളവള്ളിക്ക് മാത്രമേ 100 ശതമാനം കൈവരിക്കാനായുള്ളു എന്നത് വിജയ മാധുര്യം കൂട്ടുന്നു.
പൊതുവെ സ്‌കൂളുകളില്‍ പത്താംതരം പാസ്സാകാന്‍ സാധ്യതയില്ലാത്തവരെയെല്ലാം ഒന്‍പതാം തരത്തില്‍ തോല്‍പ്പിക്കുന്ന പതിവ് കണ്ടുവരുന്നുണ്ട്. എന്നാല്‍ എം.എ.എസ്.എമ്മില്‍ ഒന്‍പതാം തരത്തില്‍ ഒരു വിദ്യാര്‍ഥിയെയും ഇത്തരത്തില്‍ തോല്‍പിക്കാറില്ല.
1ഇത്തരം തോല്‍വികളില്‍ പെട്ട് മറ്റു സ്‌കൂളുകളില്‍ നിന്നെല്ലാം വന്നുചേര്‍ന്നവരെയെല്ലാം പരീക്ഷക്കിരുത്തിയാണ് 100 ശതമാനം കൈവരിക്കാനായതെന്നത് സ്‌കൂളിന്റെ നേട്ടമാണ്. വിജയ ശില്‍പികളായ പ്രധാനാധ്യാപകന്‍ ഹുസൈന്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയും പി.ടി.എയും മാനേജ്‌മെന്റും അഭിനന്ദിച്ചു.
അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വിജയാഹ്ലാദം വെന്മേനാടിനെ ഉത്സവ പ്രതീതിയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."