HOME
DETAILS

വിജയിക്കാന്‍ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  
backup
July 23 2016 | 20:07 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6


പറവൂര്‍: വിജയത്തിലേക്ക് എളുപ്പവഴികളില്ലെന്നും കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി വിജയം കൈവരിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥികളോട് ആഹ്വാനംചെയ്തു.
കെ.എസ്.യു പറവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്‍സ് മെറിറ്റ് അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ നിലവാരം ഇനിയും ഉയര്‍ത്തികൊണ്ടുവരണം ഗുണകരമായ ചില സൂചനകള്‍ ഈ രംഗത്ത് കാണുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളും എയിഡഡ സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിക്കുന്നത് നല്ല സൂചനകളാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ വഴിവിട്ട പോക്കുകള്‍ അക്രമരാഷ്ട്രീയത്തിന് കാരണമാകും. ജനാധിപത്യരീതിയിലുള്ള വിദ്യാര്‍ഥിരാഷ്ട്രീയം കാമ്പസുകളില്‍ ആകാം. പുതിയ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി സമൂഹത്തോട് പറഞ്ഞു.
പറവൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ.എസ്.യു പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാരോണ്‍ പനക്കല്‍ അധ്യക്ഷതവഹിച്ചു.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഉമ്മന്‍ചാണ്ടി ഉപഹാരങ്ങള്‍ സമ്മാനിച്ചു. മികച്ചസ്‌കൂളുകള്‍ക്കുള്ള പുരസ്‌ക്കാരം പ്രൊഫ.കെ.വി തോമസ് എം.പി നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എ ജി കാര്‍ത്തികേയന്‍ സ്മാരകഅവാര്‍ഡ് വിതരണം ചെയ്തു.
 മുന്‍ എം.പി കെ.പി ധനപാലന്‍, കെ.ടി ജോര്‍ജ് സ്മാരകപുരസ്‌ക്കാരം സമ്മാനിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വത്സലപ്രസന്നകുമാര്‍, എം.ടി ജയന്‍, കെ.എ അഗസ്റ്റീന്‍, പി.വി മാജു, നഗരസഭാചെയര്‍മാന്‍ രമേഷ്‌കുറുപ്പ്,പി ആര്‍ സൈജന്‍,അരുണ്‍ ജോസ്,വി സി പത്രോസ്,തുടങ്ങിയവര്‍ സംസാരിച്ചു.      



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago