HOME
DETAILS

റോഡ് സൗന്ദര്യവല്‍ക്കരണം നഗരസഭ ഏറ്റെടുക്കുന്നു

  
backup
May 06 2017 | 20:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82



കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് റോഡ് സൗന്ദര്യവല്‍ക്കരണം നഗരസഭ ഏറ്റെടുക്കുന്നു. മൂന്നര കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസിലെ മീഡിയനുകളില്‍ ജനപങ്കാളിത്തത്തോടെ പൂച്ചെടികള്‍ നട്ടുവളര്‍ത്തും, പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം ലഭ്യമാക്കും. മുന്‍ എം.എല്‍.എയുടെ ഹരിതപാത പദ്ധതി  വിജയം കാണാത്തതിനെ തുടര്‍ന്നാണ് നഗരസഭ റോഡ് സൗന്ദര്യവല്‍ക്കരണം ഏറ്റെടുക്കുന്നത്.
ഇതിനായി നാളെ പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗം ചേരുമെന്ന് ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ പറഞ്ഞു. നേരത്തെ ബൈപ്പാസിന്റെ ഉദ്ഘാടന വേളയില്‍ മൂന്നര കിലോമീറ്റര്‍ നീളമുള്ള നാലുവരിപാത ഹരിതപാതയാക്കുമെന്ന് അന്നത്തെ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തിയതായും അറിയിപ്പുണ്ടായി. എന്നാല്‍ നാളിതുവരെയായി ഹരിതപാത പദ്ധതിക്കായി ഒരു തൈ പോലും നടാനായില്ല. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ നഗരസഭ പദ്ധതി ഏറ്റെടുക്കുന്നത്. ഇതിനകം തന്നെ ബൈപ്പാസിലെ മീഡിയനുകളിലെ പുല്ലും പാഴ്‌ച്ചെടികളും നഗരസഭ വെട്ടി നീക്കിക്കഴിഞ്ഞു. നാളെ ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം പദ്ധതിയുടെ വിശദ രൂപം തയ്യാറാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago