വഴി വിളക്കുകള്‍ തെളിയുന്നില്ല; പന്തം കത്തിച്ച് പ്രതിഷേധിച്ചു
മുവാറ്റുപുഴ: ചാലിക്കടവ് പാലത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് മുവാറ്റുപുഴ മേഖല പൗരസമിതിയുടെ ആഭ്യമുഖ്യത്തില്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകള്‍ക്കു മുന്പില് പന്തം കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി ചാലിക്കടവ് പാലത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാതായിട്ട്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് പൗരസമിതി ആരോപിച്ചു.
രാത്രിയാകുന്നതോടെ പാലത്തിന് അടിയിലും സമീപത്തും മയക്ക്മരുന്ന് മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ്. പാലത്തില്‍ ഇരുട്ടായതിനാല്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും വാഹനത്തിലെത്തിയാണ് മദ്യപാനവും മറ്റ് വിദംസക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ടൗണില്‍ നിന്നും അല്പം ദുരമേറിയ പ്രദേശമായതിനാല്‍ പൊലിസിന്റെ ശ്രദ്ധ ഇങ്ങോട് എത്താറില്ല.ഇതാണ് ചാലിക്കടവ് പാലവും സമീപ പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയകളുടെ താവളമാകാന്‍ പ്രധാന കാരണം.
അടിയന്തിരമായി പാലത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിച്ചില്ലങ്കില് സക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പൗരസമിതി പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കല്‍ പറഞ്ഞു. പ്രതിഷേധ പന്തം കത്തിക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കള് നിര്‍വ്വഹിച്ചു. സെക്രട്ടറി സമീര്‍ പുഴക്കര അധ്യക്ഷത വഹിച്ചു. പി.എ.ഷാജി, മാഹിന്‍ കുര്യന്മല, റിയാസ് വാലടിതണ്ട്, നസീര്‍ ഉറവക്കുഴി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."