അമിതചാര്‍ജ്: പൂരം കാണാനെത്തിയവര്‍ വലഞ്ഞു
തൃശൂര്‍: അധികൃതര്‍ നിസംഗരായതോടെ പൂരം ദിവസങ്ങളില്‍ നഗരത്തിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കിയത് അമിത വില.
ഓട്ടോ ചാര്‍ജും തോന്നിയ പോലെയായിരുന്നു. ഉച്ചയൂണിന് 40, 50 രൂപയുണ്ടായിരുന്നിടത്ത് പൂരം ദിവസങ്ങളില്‍ 30 ഉം 40 ഉം രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഈ വിലകള്‍ പ്രത്യേകമായി കടലാസില്‍ പതിച്ചും വച്ചിരുന്നു. ചായക്കും പലഹാരങ്ങള്‍ക്കും തോന്നിയ വിലയായിരുന്നു. ഇതര ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് ഉച്ചഭക്ഷണത്തിനും ചായ കഴിക്കുന്നതിനും ഹോട്ടലുകാര്‍ ആവശ്യപ്പെട്ട വില നല്‍കേണ്ടി വന്നു.
പൂരാഘോഷം കാരണം നഗരത്തിലെ പല ഹോട്ടലുകളും രണ്ടു ദിവസം അവധിയിലുമായിരുന്നു. ഇതു മുതലെടുത്താണ് തുറന്നു പ്രവര്‍ത്തിച്ച ചില ഹോട്ടലുകള്‍ അമിത വില ഈടാക്കിയിരുന്നത്. ആരോഗ്യ വിഭാഗം അധികൃതരുടെ നിസംഗത മുതലെടുത്തായിരുന്നു ഹോട്ടലുകാരുടെ വെട്ടിപ്പ്.
ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് 40തിലധികം രൂപയുണ്ടെങ്കിലേ കയറ്റുവെന്ന് ചില ഓട്ടോറിക്ഷക്കാരുടെ നിര്‍ബന്ധം. അല്ലാത്തവരെ ഇവര്‍ റിക്ഷയില്‍ കയറ്റില്ല.
ഗതാഗത നിയന്ത്രണമുണ്ടായിരുന്നതിനാല്‍ പൂരം കാണുന്നതിന് റൗണ്ടിലേക്കെത്താന്‍ ബസിനെ ആശ്രയിക്കുന്നവര്‍ക്കു സാധിച്ചിരുന്നില്ല.
എന്നാല്‍ ഓട്ടോറിക്ഷകള്‍ തേക്കിന്‍കാട് മൈതാനിയുടെ ഒരു കിലോമീറ്റര്‍ ദൂരം വരെ പോയിരുന്നു. ഇങ്ങട്ട് ഓട്ടോറിക്ഷയെ ആശ്രയിച്ചവരില്‍ നിന്നാണ് കഴുത്തറപ്പന്‍ ചാര്‍ജ് വാങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."