കലയ്ക്കുവേണ്ടി വീടു വിറ്റ അമ്മയ്ക്ക് താരങ്ങളുടെ 'അമ്മ' വക വീട്
ചേര്‍ത്തല : മകളുടെ കലയ്ക്കു വേണ്ടി വീടു വിറ്റ അമ്മയ്ക്ക് താരങ്ങളുടെ സംഘടനയായ അമ്മ വക വീട്. സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ മകളെ എത്തിക്കുവാന്‍ വീട് വിറ്റ അമ്മയ്ക്ക് താരസംഘടനയായ അമ്മ നല്കിയ അഞ്ച് ലക്ഷം രൂപ കൊണ്ട് നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ 11ന് അമ്മയുടെ പ്രതിനിധി നടന് സിദ്ദിക്ക് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളില്‍ ഹയര്‍ സെക്കന്റി സ്കൂള്‍ വിദ്യാര്‍ഥിനിയായ മിന്നു രഞ്ജിത്ത് കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നു.
സാമ്പത്തിക പ്രയാസത്തിലും മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന ആഗ്രഹത്താലാണ് അമ്മ സീമ കിടപ്പാടം വിറ്റത്. മൂന്നു വയസു മുതല്‍ നൃത്തത്തില്‍ മികവു പുലര്‍ത്തിയിരുന്ന മീനുവിനെ ഉയരങ്ങളിലെത്തിക്കുവാനു ള്ള അമ്മയുടെ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.ഇതേ തുടര്‍ന്നാണ് അമ്മ സംഘടന ഉള്‍പ്പെടെ സഹായവുമായി രംഗത്തു വന്നത്.
ആലപ്പുഴയില്‍ ബന്ധുവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇവരുടെ തന്നെ വസ്തുവായ മാരാരിക്കുളം കളിത്തട്ട് ജങ്ഷന് സമീപത്തെ രണ്ടര സെന്റി ലാണ് വീട് നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."